ഭക്ഷണമെനു പരിഷ്കരിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേ

0
51

ന്യൂഡല്‍ഹി: ഭക്ഷണമെനു പരിഷ്കരിക്കാന്‍ തയ്യാറായി ഇന്ത്യന്‍ റെയില്‍വേ.ട്രെയിനില്‍ വിളമ്പുന്ന ഭക്ഷണത്തിന്‍റെ ഗുണമേന്മവര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് മെനുവി‍ല്‍ മാറ്റം വരുത്തിയിരിക്കുന്നത്.വിമാനങ്ങളില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനയായ വിഭവങ്ങള്‍ ട്രെയിനില്‍ നല്‍കുന്ന കാര്യം റെയില്‍വേ പരിഗണിച്ചുവരുകയാണ്.വിമാനങ്ങളില്‍ നല്‍കുന്നതുപോലെ ചാറില്ലാത്ത വിഭവങ്ങള്‍ ട്രെയിനില്‍ നല്‍കാനാണ് റെയില്‍വേയും ഉദ്ദേശിക്കുന്നത്.ഇതിനെക്കുറിച്ച്‌ പഠിച്ച റെയില്‍വേ കമ്മറ്റി മെനുപരിഷ്കരണ റിപ്പോര്‍ട്ട് ബോര്‍ഡിന് സമര്‍പ്പിച്ചു.

പെട്ടന്ന് തയ്യാറാക്കി നല്‍കാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍ ചാറില്ലാത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ട്രെയിനുകളില്‍ നല്‍കാനാണ് റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

വെജിറ്റബിള്‍ ബിരിയാണി, രാജ്മാ ചോറ്, ഹക്കാ ന്യൂഡില്‍സ്, പുലാവ്, ലഡു തുടങ്ങിയ ഭക്ഷണങ്ങളാണ് കമ്മറ്റി ശുപാര്‍ശ ചെയ്യുന്നത്.മെനു പരിഷ്കരിക്കുന്നതോടാപ്പം വില കുറക്കുന്നതിനടക്കം നടപടിയുണ്ടാകും. എങ്കിലും ഭക്ഷണത്തിനായി യാത്രക്കാര്‍ കൂടുതല്‍ പണം മുടക്കേണ്ടിവരും.

നേരത്തെ രാജധാനി, ശദാബ്ദി ട്രെയിനുകളില്‍ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള അവസരം റെയില്‍വേ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ 20 ശതമാനം ആളുകള്‍ ഇത് നിരസിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡെല്‍ഹി- ഫിറോസ്പൂര്‍, ബീഹാര്‍- സംബര്‍ക്ക് കാന്തി ട്രെയിനുകളില്‍ പരീക്ഷണമെന്ന നിലയില്‍ റെയില്‍വേ പുതിയ ഭക്ഷണ വിതരണ രീതി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ മാസത്തോടെ അവസാനിപ്പിച്ചിരുന്നു.