ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിലൂടെ ജോലി നേടുന്നവര്‍ രാജി വെക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ അതേ വിഭാഗത്തിന് തന്നെ അനുവദിക്കുന്നതിന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കാന്‍ പിഎസ്‌സി സര്‍ക്കാരിനോട് ആവശ്യപ്പെടും. നിലവില്‍ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിന് മാത്രമേ ഈ വ്യവസ്ഥയുള്ളൂ.

അതത് തസ്തികയില്‍ നിയമനം നേടുന്നവര്‍ രാജിവെക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍ അതേ വിഭാഗത്തിന് പ്രത്യേക തിരഞ്ഞെടുപ്പിലൂടെ നല്‍കണമെന്നാണ് വ്യവസ്ഥ. ഇവ വെക്കേഷന്‍ വേക്കന്‍സികള്‍ (വെക്കേറ്റ് ചെയ്യപ്പെടുന്നതിനാലുണ്ടാകുന്ന ഒഴിവുകള്‍) എന്നാണ് അറിയപ്പെടുന്നത്. ഭിന്നശേഷിക്കാരുടെ പ്രത്യേക തിരഞ്ഞെടുപ്പുകള്‍ക്കും ഈ വ്യവസ്ഥ ബാധകമാക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.