ലഖ്നൗ: പശുവിറച്ചി സംരക്ഷിച്ചെന്ന് ആരോപിച്ച് വീട്ടില്‍കയറി മര്‍ദ്ദിച്ചു കൊന്ന മുഹമ്മദ് അഖ്ലാക്കിന്റെ കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലിയും എട്ട് ലക്ഷം നഷ്ടപരിഹാരവും. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരാണ് കൊലയാളികള്‍ വാഹ്ദാനം നല്‍കിയത്. പ്രതികളില്‍ ചിലര്‍ ദാദ്രിയിലെ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേനിലെ പ്രൈവറ്റ് ഫേമില്‍ ജീവനക്കാരായിരുന്നു. ആരോപണത്തെ തുടര്‍ന്ന് ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ രണ്ട് മാസത്തിനകം തിരിച്ചെടുക്കും.
ജോലിയില്ലാതെ നില്ക്കുന്ന മറ്റ് പ്രതികള്‍ക്ക് ഉടന്‍ ജോലി നല്‍കും. തടവില്‍ കഴിയവെ മരിച്ച പ്രതി രവീണ് സിസോദിയയുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും നല്കാന് യു.പി സര്‍ക്കാര്‍ തീരുമാനിച്ചു. ബി.ജെ.പി എം.എല്‍.എ തേജ്പാല്‍ സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ച പ്രതി സിസോദിയയുടെ കുടുംബത്തിന് ഉടന്‍ പണം കൈമാറുമെന്ന് എം.എല്‍.എ വ്യക്തമാക്കി. നഷ്ടപരിഹാരമായി നല്കുന്ന എട്ട് ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം ആദ്യവും ബാക്കി തുക അടുത്ത ഘട്ടത്തിലും നല്‍കും. സിസോദിയയുടെ ഭാര്യയ്ക്ക് പ്രൈമറി സ്കൂളില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം പ്രതികള്‍ ജോലി നേടുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് മുഹമ്മദ് അഖ്ലാഖിന്റെ കുടുംബം വ്യക്തമാക്കി. എന്നാല്‍ കേസ് ഇഴഞ്ഞു നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്ന് മുഹമ്മദ് അഖ്ലാഖിന്റെ സഹോദരന് മുഹമ്മദ് ജാന്‍ പറഞ്ഞു. കൊലപാതകം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞു. എല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടി. അഖ്ലാഖിനെ കൊന്നത് ആരാണെന്ന് എല്ലാവര്ക്കും അറിയാമെന്നും മുഹമ്മദ് ജാന്‍ പറഞ്ഞു.