ഫരീദാബാദ്: ഗോസംരക്ഷണത്തിന്റെ പേരില്‍ യുവാക്കള്‍ക്കുനേരെ ക്രൂരമദ്ദനം. ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ചാണ് നാല് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഓള്‍ഡ് ഫരീദാബാദിലാണ് സംഭവം. മര്‍ദ്ദിക്കുന്നതിനിടയില്‍ സംഘം ഗോമാതാ കീജെയ് എന്നും വിളിച്ചതായി യുവാക്കള്‍ പറഞ്ഞു. സംഭവത്തില്‍ അജ്ഞാതരായ 15-20 അക്രമികള്‍ക്കെതിരെയും മര്‍ദ്ദനമേറ്റ യുവാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു.
മര്‍ദ്ദനമേറ്റ നാല് യുവാക്കളില്‍ മൂന്ന് പേരും മുസ്ലീങ്ങളാണ്. എന്നാല്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ക്കെതിരെ കേസെടുത്തത് ഗോവംശ സംരക്ഷണ നിയമ പ്രകാരമാണെന്ന് പോലീസ് വ്യക്തമാക്കി.
മാംസവില്പ്പനക്കാരാണ് താനും സുഹൃത്തുക്കളുമെന്ന് മര്‍ദ്ദനമേറ്റ ആസാദ് പറഞ്ഞു. പോത്ത് ഇറച്ചിയാണ് വില്‍ക്കുന്നത്. ഇത് തങ്ങള്‍ പതിവായി ചെയ്തു വരുന്ന കാര്യമാണെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.