രാജ്യത്തെ 20 യൂണിവേഴ്സിറ്റികള്‍ക്കായി 10,000 കോടി രൂപ അനുവദിക്കും പ്രധാനമന്ത്രി

0
50
India's Prime Minister Narendra Modi talks to journalists after a Memorandum of Understanding ceremony at the President House in Naypyitaw, Myanmar, Wednesday, Sept 6, 2017. (AP Photo)

പാറ്റ്ന: ഇന്ത്യയിലെ സര്‍വകലാശാലകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി രാജ്യത്തെ 20 യൂണിവേഴ്സിറ്റികള്‍ക്കായി 10,000 കോടി രൂപ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാറ്റ്ന സര്‍വകലാശാലയുടെ 100ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് പത്ത് സര്‍ക്കാര്‍ സര്‍വകലാശാലകളെയും പത്ത് സ്വകാര്യ സര്‍വകലാശാലകളെയും ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് തന്‍റെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മികച്ച 500 സര്‍വകലാശാലകള്‍ പരിശോധിച്ചാല്‍ അതില്‍ ഇന്ത്യയിലെ ഒരെണ്ണം പോലുമില്ലെന്നുള്ളത് വളരെ ദുഃഖകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.