വടക്കോട്ടു തല വച്ചുറങ്ങരുത്… കാരണമിതാണ്

0
163

വടക്കോട്ടു തല വച്ചുറങ്ങരുത്. അതിന്റെ ആത്മീയ വശം ഇതാണ്. പാര്‍വ്വതീ ദേവിയും ഗണപതിയുമായി ബന്ധപ്പെടുത്തി ഒരു കഥ. പാര്‍വ്വതീദേവി കുളിയ്ക്കാന്‍ പോകുമ്പോള്‍ ഗണപതിയെ വാതിലില്‍ കാവല്‍ നിര്‍ത്തി. ആരെയും അകത്തോട്ടു കടത്തി വിടരുതെന്ന് ആവശ്യപ്പെട്ടു. ഈ സമയത്താണ് പരമശിവന്‍ വന്നതും ഉള്ളിലേക്കു കടത്താന്‍ ആവശ്യപ്പെട്ടതും.എന്നാല്‍ ഗണപതി അമ്മയുടെ വാക്കുകള്‍ ധിക്കരിക്കാന്‍ തയ്യാറായില്ല. ശിവനെ ഉള്ളിലേയ്ക്കു കടക്കാന്‍ അനുവദിച്ചുമില്ല.ഇതില്‍ കോപിഷ്ഠനായ ശിവന്‍ ഗണപതിയോടു യുദ്ധം ചെയ്ത് തലയറുത്തു.

തന്റെ പുത്രന്‍ വധിയ്ക്കപ്പെട്ട വിവരമറിഞ്ഞ പാര്‍വ്വതി ക്രോധവും സങ്കടവും പൂണ്ട പാര്‍വതി ലോകം തന്നെ നശിപ്പിയ്ക്കാനൊരുങ്ങി. ബ്രഹ്മാവ് പാര്‍വതിയെ സമാശ്വസിപ്പിച്ചു. നഷ്ടപ്പെട്ട ഗണപതിയുടെ തലയ്ക്കു പകരം വടക്കോട്ടു തിരിഞ്ഞുറങ്ങുന്ന ഏതെങ്കിലും ജിവിയുടെ തല ഗണപതിയുടെ തലയായി സ്ഥാപിയ്ക്കാമെന്നു ശിവന്‍ വാക്കു നല്‍കി.ഇതനുസരിച്ച് അന്വേഷണം തുടങ്ങിയ ഭടന്മാര്‍ വടക്കു വശത്തേയ്ക്കു തല വച്ചുറങ്ങുന്ന ഒരു ആനയെ കണ്ടത്തെി. ഇതിന്റെ തല ഛേദിച്ച് പരമശിവനു നല്‍കി.ഗണപതിയ്ക്ക് ആനത്തല നല്‍കിയ ശിവന്‍ ഗണപതിയെയാണ് ആദ്യം ആളുകള്‍ വന്ദിയ്ക്കുകയെന്ന അനുഗ്രഹവും നല്‍കി. ഇതാണ് വടക്കോട്ടു തല വച്ചുറങ്ങരുതെന്ന തിനു പുറകിലെ പുരാണ കഥ.

എന്നാല്‍ ഈ ആത്മീയകഥ നമ്മുടെ ആരോഗ്യത്തെയാണ് നിലനിര്‍ത്തന്നത്. വെടക്കും വടക്കോട്ടു തിരിഞ്ഞു കിടക്കില്ലെന്നതാണ് പൊതുവെയുള്ള പ്രമാണം. വടക്കോട്ടു തല വച്ചുറങ്ങരുത് എന്നത് ഒരു ചൊല്ലാണ്. ആരോഗ്യപരമായ ശീലങ്ങള്‍ പലതും നാം പറഞ്ഞുകേള്‍ക്കുന്നത് വിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണ്. കാരണം മനുഷ്യന്‍ നിലനില്‍ക്കുന്നതുതന്നെ വിശ്വാസങ്ങളിലാണ്.

ആരോഗ്യത്തിന് ഭക്ഷണം പോലെത്തെന്ന പ്രധാപ്പെട്ടതാണ് ഉറക്കം. ഉറക്കക്കുറവ് പല രോഗങ്ങള്‍ക്കും ഇട വരുത്തുകയും ചെയ്യും. ഇതുകൊണ്ടുതന്നെ ദിവസവും എഴെട്ടു മണിക്കൂറെങ്കിലുമുറങ്ങണമെന്നതാണ് പൊതുവെ പറയപ്പെടുന്നത്. ഉറങ്ങുന്നതു കൊണ്ടായില്ല, ഉറങ്ങാന്‍ കിടക്കുന്ന രീതിയും പ്രധാനമാണ്. പലര്‍ക്കും ഉറങ്ങാന്‍ പലതരം രീതികളാണ് സൗകര്യപ്രദം. ചിലര്‍ വശത്തേയ്ക്കു തിരഞ്ഞുറങ്ങും, ചിലര്‍ കമഴ്ന്നും മറ്റു ചിലര്‍ മലര്‍ന്നുമെല്ലാം. കിടക്കുന്ന ദിശയും പൊതുവെ ആരോഗ്യത്തെ സ്വാധീനിയ്ക്കുന്ന ഒന്നാണെന്നു പറയും. പൊതുവെ വടക്കു ദിക്കിലേയ്ക്കു തിരഞ്ഞു കിടന്നുറങ്ങരുതെന്നാണ് പറയപ്പെടുന്നത്.

ഓര്‍മക്കുറവ്, നാഡീസംബന്ധമായ പ്രശ്നങ്ങള്‍, കണ്ണിനു മറ്റും പല പ്രശ്നങ്ങള്‍ എന്നിവയെല്ലാം വടക്കോട്ടു തല വച്ചുറങ്ങുന്നതു കൊണ്ടുണ്ടാകുമെന്നതാണ് വാസ്തവം. വടക്കോട്ടു തല വച്ചുറങ്ങിയാല്‍ രാവിലെ ഉണരുമ്പോള്‍ തലവേദനയും ക്ഷീണവുമെല്ലാം തോന്നുന്നതിനു കാരണം തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു തന്നെയാണ്. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തെയും അന്നത്തെ ദിവസത്തേയും തന്നെ കളയും. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ വടക്കോട്ടു തല വച്ചുറങ്ങുന്നത് പൂര്‍ണമായും ഉപേക്ഷിയ്ക്കുന്നതാണ് ആരോഗ്യകരം. കിടക്കുന്നത് എപ്പോഴു കിഴക്കിലേയ്ക്കു തല വച്ചാണെങ്കില്‍ ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുമെന്നു പറയാം.

സയന്‍സ്

വടക്കോട്ടു തിരിഞ്ഞു കിടക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പറയപ്പെടുന്നത്. തല വയ്ക്കുന്ന രീതി മാത്രമല്ല, കിടക്കുന്ന രീതിയും പ്രധാനമാണ്. എപ്പോഴും ഇടതു വശത്തേയ്ക്കു തിരിഞ്ഞു കിടന്നുറങ്ങുന്നതാണ് നല്ലത്. ഇത് ഹൃദയത്തിന് രക്തം കൂടുതല്‍ പമ്പു ചെയ്യാനുള്ള കഴിവും നല്‍കും.

ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തില്‍ നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും. ഭൂമിയ്ക്കും നമ്മുടെ ശരീരത്തിനുമിടയിലുള്ള ഗുരുത്വാകര്‍ഷണമാണ് കാരണം. ശരീരത്തിലെ നെഗറ്റീവ് ഊര്‍ജം ആരോഗ്യ, മാനസികപരമായ പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുമെന്നതാണ് വാസ്തവം. ഇത് ഉന്മേഷക്കുറവിനും മറ്റു പല അനുബന്ധപ്രശ്നങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമെല്ലാം പൊതുവെ വഴിയൊരുക്കും.

ഭൂമിയുടെ ഗുരുത്വാകര്‍ഷണം

വടക്കോട്ടു തല വച്ചുറങ്ങുന്നത് ഭൂമിയുടെ ആകര്‍ഷണബലം കൊണ്ടുതന്നെ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കും. സ്ട്രോക്ക് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. തലച്ചോറിലേയ്ക്ക് ആവശ്യത്തിന് രക്തം ലഭിയ്ക്കാതെ വരുന്നത് തലച്ചോര്‍ നിയന്ത്രിയ്ക്കുന്ന പല ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കും ദോഷകരമായി വരും. ഇത് ശരീരത്തിന്റെ ആകെയുള്ള ബാലന്‍സിനെ ബാധിയ്ക്കുകകയും ചെയ്യും. ഭൂമിയും ശരീരത്തിന്റെ ഗുരുത്വാകര്‍ഷണവുമായി വരുന്ന പ്രശ്നങ്ങളാണ് വടക്കോട്ടു തല വച്ചുറങ്ങരുതെന്നു പറയുന്നതിന്റെ കാരണം. ബിപി, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇതു വഴി വയ്ക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്.

ദാമ്പത്യം

വാസ്തു പ്രകാരം ദമ്പതിമാര്‍ക്ക് ഉറങ്ങാന്‍ പറ്റിയത് തെക്കോട്ടു തല വച്ചാണെന്നു പറയും ദമ്പതിമാര്‍ തെ്ക്കോട്ടു തല വച്ചു കിടക്കുന്നത് അവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിപ്പിയ്ക്കും. നല്ല ദാമ്പത്യബന്ധത്തിന് ഇത് ഏറെ സഹായകമാണ്. ഇതുകൊണ്ടുതന്നെ ദമ്പതിമാര്‍ എല്ലായ്പ്പോഴും തെക്കോട്ടു തല വച്ചു കിടക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ഇവരുടെ പരസ്പരബന്ധത്തിന് ഏറെ പ്രയോജനം നല്‍കും.

ഹോര്‍മോണ്‍

വടക്കോട്ടു തല വച്ചുറങ്ങുന്നത് ഉറക്കത്തെ ബാധിയ്ക്കും. ശരീരത്തിന്റെ ബാലന്‍സിനെ ദിശയും ശരീരവുമായുണ്ടാകുന്ന ആകര്‍ഷണം ബാധിയ്ക്കുമെന്നതു തന്നെ കാരണം. ഉറക്കം ശരിയല്ലാത്തത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. സ്ട്രെസ് ഹോര്‍മോണ്‍ കൂടുതലുല്‍പാദിപ്പിയ്ക്കപ്പെടാനും സ്ട്രെസ് അധികമാകാനുമെല്ലാം ഇത് ഇടയാക്കുകയും ചെയ്യും. സ്ട്രെസാണ് പല ആരോഗ്യപ്രശ്നങ്ങളുടേയും പ്രധാന കാറണം.