വിദ്യാബാലന് പ്രധാന കഥാപാത്രമായി എത്തുന്ന ‘തുമാരി സുലു’വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റേഡിയോ ജോക്കിയായാണ് ചിത്രത്തില്‍ വിദ്യയുടെ കഥാപാത്രം. സുലോചന എന്ന സുലു എന്നാണ് കഥാപാത്രത്തിന്റെ പേര്. വിദ്യയുടെ വളരെ രസകരമായൊരു കഥാപാത്രം തന്നെയായിരിക്കും റേഡിയോ ജോക്കിയായ സുലു.
സുരേഷ് ത്രിവേണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീ സീരിസിന്റെയും എലിപ്സിസ് എന്റര്ടെയ്ന്മെന്റ് ബാനറുകളുടെ കീഴിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
1987 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യയിലെ സൂപ്പര്‍ ഹിറ്റ് ഗാനം ഹവാ ഹവാ…തുമാരി സുലുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.