വിദ്യാര്‍ത്ഥി രാഷ്ട്രീയം നിലനിര്‍ത്താന്‍ നിയമനിര്‍മ്മാണം നടത്തണം : എ.കെ.ആന്റണി

0
60

തിരുവനന്തപുരം: വിദ്യാര്‍ത്ഥി രാഷ്ട്രീയം കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിലനിര്‍ത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്‍റെണി ആവശ്യപ്പെട്ടു.

വിദ്യാഭ്യാസവും രാഷ്ട്രീയവും ഒരുമിച്ച്‌ വേണ്ടെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. ഹൈക്കോടതിയുടെ തീരുമാനം വര്‍ഗീയശക്തികളുടെ അഴിഞ്ഞാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.