സോളാര്‍ റിപ്പോര്‍ട്ട് ആവശ്യക്കാര്‍ക്ക് നല്‍കണമെന്ന് നിയമമില്ലെന്ന് എ.കെ ബാലന്‍

0
52

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആരോപണവിധേയര്‍ക്ക് നല്‍കണമെന്ന് നിയമമില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍. റിപ്പോര്‍ട്ട് ആറ് മാസത്തിനുള്ളില്‍ നിയമസഭയില്‍വെയ്ക്കും. അതിന്റെ കോപ്പി ആവശ്യക്കാര്‍ക്ക് നല്‍കണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വിവരക്കേടാണ്. റിപ്പോര്‍ട്ടിന്മേല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിര്‍ദ്ദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ താഴെയാണ് നിയമസെക്രട്ടറിയുടെ സ്ഥാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ മുന്നില്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1952 ലെ കമ്മീഷന്‍സ് എന്‍ക്വയറി ആക്ട് പ്രകാരം ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ടും അതിന്മേല്‍ സ്വീകരിച്ച നടപടിയും നിയമസഭയില്‍ സമര്‍പ്പിക്കണമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.