സോളാറില്‍ പരസ്യചര്‍ച്ചയ്ക്കില്ലെന്ന് സുധീരന്‍

0
52

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് വി.എം. സുധീരന്‍. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള സാഹചര്യം ഗൗരവമുള്ളതാണ്. ഈ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും ഇത് സംബന്ധച്ച് പാര്‍ട്ടി വേദികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ പിന്തുണയ്ക്കാത്ത സമീപനമായിരുന്നു ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചനകള്‍ വേണ്ടിവരുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, വി.എം സുധീരന്‍, വി.ഡി സതീശന്‍ എന്നിവര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.