സ്വപ്നഭൂമി ഉളുപ്പുണ്ണി

0
230

സ്വപ്നഭൂമി ഉളുപ്പുണ്ണി…… 

      വാഗമണ്ണില്‍ വാഗമണ്‍-പുള്ളിക്കാനം റോഡില്‍ ചോറ്റ്പാറ ജംഗ്ഷനില്‍ നിന്നും ഏകദേശം 5 കി.മി ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വപ്നഭൂമിയാണ് ഉളുപ്പുണ്ണി .

കുന്നിന്‍ മുകളിലായി പരന്ന് കിടക്കുന്ന പുല്‍മേടാണ് പ്രധാന കാഴ്ച. കുളമാവ് ഡാമിന്റെ വിദൂര ദൃശ്യവും ഇവിടെ നിന്ന് കാണാം.

നടന്ന് കാഴ്ചകള്‍ ആസ്വദിക്കാനും ഓഫ് റോഡ് റൈഡിംഗിനും പറ്റിയ ഇടമാണ് അധികമാരും സന്ദര്‍ശിക്കാത്ത ഇവിടം.

ഈയോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ മിക്ക ഭാഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. തൊടുപുഴയില്‍ നിന്ന് മൂലമറ്റം പതിപ്പള്ളി വഴി ഉളുപ്പുണ്ണി എത്തിയാല്‍ ആള്‍ പൊക്കമുള്ള പുല്‍മേടുകളിലൂടെയുള്ള ജീപ്പ് ചാലുകള്‍ കാണാം കഴിയും അത് വഴി ഒന്ന് കറങ്ങിയാല്‍ വ്യത്യസ്തമായ ചില ചിത്രങ്ങള്‍ മനസ്സില്‍ പതിയും …

മാസ്മരികതയുള്ള ചിത്രങ്ങള്‍. തിരക്കുകളുടെ ലോകത്തു നിന്നും നിശബ്ദതയുടെ താഴ്വരയിലേക്ക് ഉള്ള യാത്ര മനസിനെ കുളിരണിയിക്കുന്നു. ആളും അനക്കവുമില്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിയാത്ത മൊട്ട കുന്നുകള്‍. ഗ്രാമീണതയുടെ മടിത്തട്ടിലെ കര്‍ഷക കൂട്ടായ്മകള്‍ . പിന്നെ ശുദ്ധമായ അന്തരീക്ഷം. ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ സ്വര്‍ഗത്തില്‍ എത്തിയ ഒരു ഫീല്‍. ടെന്റ് അടിക്കാന്‍ പറ്റിയ സ്ഥലമാണ്. പക്ഷേ അട്ട ശല്യം ഉള്ളത്‌കൊണ്ട് പോകുന്നവര്‍ ഉപ്പ് കരുതുക. പോകുന്ന വഴി മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ ടണല്‍ ആസ്വദിച്ച് പോകാവുന്നതാണ്.. മനസ് നിറയാന്‍ ഇതൊക്കെ ധാരാളം.  ഗ്രാമീണ നിഷ്‌കളങ്കത നിങ്ങളെ മാടി വിളിക്കും . ആ വിളി കേള്‍ക്കാതെയിരിക്കാനാവില്ല.

ഉളുപ്പുണ്ണിയില്‍ എത്തിച്ചേരാന്‍ വാഗമണ്‍ നിന്നും പുള്ളിക്കാനം റൂട്ടില്‍ പോവുക. വാഗമണ്‍ ടൗണില്‍ നിന്നും ഈ റൂട്ടില്‍ ഏകദേശം 5km പോയാല്‍ ചോറ്റുപറ എന്ന ജംഗ്ഷനില്‍ ചെല്ലാം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു. Thodupuzha – mulamattom and the other towards Uluppuni(directing towards right). ചോറ്റുപറ ജംഗ്ഷനില്‍ നിന്ന് വീണ്ടും ഒരു 5km സഞ്ചരിച്ചാല്‍  ഉളുപ്പുണ്ണി  ഇല്‍ എത്തിച്ചേരാം.