സ്വര്‍ണ്ണം കൊണ്ടൊരു കൊട്ടാരം

0
95

തൊടുന്നതെല്ലാം സ്വര്‍ണ്ണമാക്കി മാറ്റാന്‍ വരം ലഭിച്ച രാജാവിന്റെ കഥ ഉണ്ട്. എന്നാല്‍ യാഥാര്‍ ജീവിതത്തില്‍ സ്വര്‍ണ്ണം മാത്രം തൊടുന്ന രാജാവുണ്ടങ്കിലോ? അതെ, ആഢംബരത്തിന്റെ അവസാനവാക്ക് ബ്യൂണെയ് രാജാവ്. സ്വര്‍ണ്ണം പൂശിയ കൊട്ടാരം തീര്‍ക്കാം. എന്നാല്‍ ടോയ്‌ലറ്റ് പോലും സ്വര്‍ണ്ണത്തില്‍ തീര്‍ത്തു ബ്യൂണെയ് രാജാവായ ഹസനല്‍ ബോല്‍ക്കെയ്‌നി. മാത്രമല്ല ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും സ്വര്‍ണ്ണം.

1788 റൂമുകളാണ് ഈ കൊട്ടാരത്തില്‍. 257 ബാത്ത് റൂമ് അഞ്ച് സ്വിമ്മിങ്ങ് പൂള്‍, 110 കാര്‍ഗ്യേരേജ്ജുമാണ് ഉള്ളത്. 1500 പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ഈ കൊട്ടാരത്തില്‍ ഒരു കുടുംബം മാത്രമാണ് താമസിക്കുന്നത്.

2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്ത്ീര്‍ണ്ണമുള്ള വീടിന്റെ മതിപ്പ് വില 1.4 ബില്ല്യന്‍ ഡോളറാണ്. രാജാവിന്റെ മകളുടെ ആഡംബര വിവാഹം നടന്നതിന്റെ ഫോട്ടോ പുറത്തുവന്നതോടുകൂടിയാണ് സ്വര്‍ണ്ണകൊട്ടാരത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്.

600 റോള്‍ഡ് റോയിസ് കാറുകള്‍ സുല്‍ത്താന്റെ ശേഖരത്തിലുള്ളത്. 450 ഫെരാരി കാറുകളും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ജെംബോ ജെറ്റ് വിമാനവും സുല്‍ത്താനുണ്ട്.

തന്റെ ഈ ആഢംബരത്തില്‍ ദൈവത്തേയും തൃപ്തിപ്പെടുത്തി രാജാവ്. വീടിനടുത്തായി ഒരു ആഢംബരപള്ളിയും തീര്‍ത്തു.

മഴപെയ്തുപോയാല്‍ ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി കൂരയ്ക്കു കീഴില്‍ മക്കളെ മാറോടു ചേര്‍ത്ത് കഴിയേണ്ടിവരുന്ന ജനങ്ങള്‍ ജീവിക്കുന്ന ഈ ലോകത്താണ് ആഢംബരത്തിന്റെ അവസാനവാക്കായ ഈ കൊട്ടാരവും രാജാവും.