പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീയുടെ ഹരിപ്പാട് സബ് സെന്ററില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് -വ്യക്തിത്വ വികസനം, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലന പദ്ധതി ആരംഭിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലന കാലാവധി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- മൂന്ന് മാസം. കംപ്യൂട്ടറൈസ്ഡ് ഫിനാന്‍സ് മാനേജ്മെന്റ് ആറുമാസമാണ്. യോഗ്യത ബിരുദം, കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്ലസ് ടൂ പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി : 18-26 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം സ്റ്റൈപ്പന്‍ഡ് ലഭിക്കും. ഹരിപ്പാട് സൈബര്‍ശ്രീ സെന്ററില്‍ ഒക്ടോബര്‍ മാസം പരിശീലനം ആരംഭിക്കും.
അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപ്പകര്‍പ്പ് സഹിതം ഒക്ടോബര്‍ 27 നു മുന്‍പായി സൈബര്‍ ശ്രീ, സി.ഡിറ്റ്, ഹരിപ്പാട് സബ്സെന്റര്‍, 15/386 ഗ്ലോബല്‍ മെഡിക്കല്‍ സെന്റര്‍ ബില്‍ഡിങ്, നിയര്‍ കെ.സി.റ്റി.വര്‍ക്ക്ഷോപ്പ്, വെട്ടുവേണി, ഹരിപ്പാട്, ആലപ്പുഴ-690514 എന്ന വിലാസത്തില്‍ അപേക്ഷ അയയ്ക്കാവുന്നതാണ്.