കമ്പനി/കോര്‍പ്പറേഷനുകളിലെ അസിസ്റ്റന്റ് തസ്തിക (കാറ്റഗറി നമ്പര്‍399/2017 യാണ് വിജ്ഞാപനത്തില്‍ പ്രധാനം. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ് ഗ്രേഡ് II/ക്ലാര്‍ക്ക് ഗ്രേഡ് I/ ടൈം കൂപ്പര്‍ ഗ്രേഡ് II/സീനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/ജൂനിയര്‍ ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം.
കെ.എസ്.ആര്.ടി.സി/കേരള ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോര്‍ഡ്, സ്റ്റേറ്റ് ഫാമിങ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡ്/ കേരള സ്റ്റേറ്റ് ഡവലപ്പ്മെന്റ് കോര്പ്പറേഷന് ഫോര്‍ എസ.സി ആന്‍ഡ് എസ്.ടി. ലിമിറ്റഡ് അടക്കം 14 സ്ഥാപനങ്ങളിലേക്കും പിഎസ്സി അപേക്ഷ ക്ഷണിച്ചു.
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്/തൃശൂര്‍ കോര്പ്പറേഷന് – കെ.എം.സി.എസ് ഇലക്ട്രിക്കല്‍ വിങ്/ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, കെല്‍ട്രോണ്‍ അടക്കം ആറ് കമ്പനി/കോര്‍പ്പറേഷനുകളിലേക്കും കേരളത്തിലെ വികസന അതോറിറ്റികളിലേക്കും നിയമനം നടത്തും.
മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം), ജൂനിയര്‍ കെമിസറ്റ്, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ആര്‍ക്കിടെക്ചറല്‍, അസിസ്റ്റന്റ് ജിയോളജിസ്റ്റ്, ജൂനിയര്‍ കെമിസ്റ്റ്, ഫെര്ഫ്യൂഷന് ടെക്്നോളജി, സാനിട്ടറി കെമിസ്റ്റ്, അക്കൗണ്ട്സ് ഓഫീസര്‍, തുടങ്ങിയ തസ്തികളിലേക്കും അപേക്ഷിക്കാം.