ഗുജറാത്തിലെ വോട്ടെടുപ്പ് പ്രഖ്യാപിക്കാത്തത് ആശങ്കാജനകമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍

0
56

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ തീയതി പ്രഖ്യാപിച്ചിട്ടും ഗുജറാത്തിലെ വോട്ടെടുപ്പ് തിയതി പുറത്തുവിടാത്തതില്‍ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി.

ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ശേഷവും ഗുജറാത്തിലെ തീയതി പുറത്ത് വിടാത്തത് ആശങ്കാജനകമാണ്. അടുത്ത ആഴ്ച പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശിക്കാനിരിക്കുന്നതിനാലാണ് തിരഞ്ഞെടുപ്പ് തിയതി വെളിപ്പെടുത്താത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഒരുമിച്ച് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വികാരത്തിനെതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നിലവിലെ മന്ത്രിസഭയുടെ കാലാവധി ജനുവരിയില്‍ അവസാനിക്കും.

ഹിമാചല്‍പ്രദേശിലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുകയും ഗുജറാത്തിലേത് പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തതിന്റെ കാരണം ജനങ്ങളോട് വിശദീകരിക്കാന്‍ കമ്മീഷന്‍ തയാറാവണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.