അഗ്നിച്ചിറകുകള്‍ സിനിമയാകുന്നു

0
44

മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്‍റെ ആത്മകഥ അഗ്നിച്ചിറകുകള്‍ സിനിമയാകുന്നു.

“അഗ്നിച്ചിറകുകളെ പ്രണയിച്ച പെണ്‍കുട്ടി” എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

നവാഗത സംവിധായകന്‍ ഉമ്മര്‍ അബുവാണ് ചിത്രം ഒരുക്കുന്നത്.

കലാമിന്‍റെ സ്വപ്നങ്ങളിലൂടെയും രാമേശ്വരത്ത് അദ്ദേഹം നടന്നു വളര്‍ന്ന വഴികളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം സിനിമയുടെ ഒരോ ഘട്ടത്തിലൂടെ പറയുകയാണ് സംവിധായകന്‍.

സമകാലിക പ്രശ്നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.സിനിമയുടെ കഥയും തിരക്കഥയും ഗാനരചനയും നിര്‍വഹിക്കുന്നതും ഉമ്മര്‍ അബു തന്നെയാണ്.

ചെന്നൈ സ്വദേശി പി. ഭാസ്ക്കറാണ് നിര്‍മ്മാതാവ്.