ഇതാണോ ജന്മസംഖ്യ അതാണ് നിങ്ങളുടെ ശരീരാകൃതി

0
209

ന്യൂറോളജിയില്‍ വിശ്വസിക്കുന്നവരാണ് മനുഷ്യരിലധികവും. ഭാഗ്യനമ്പര്‍ പലര്‍ക്കും പലതായിരിക്കും. ഇവരുടെ അനുഭവങ്ങളും പലതായിരിക്കും. ഒരാളുടെ പേരിന്റെ അക്ഷരങ്ങള്‍പോലും അയാളുടെ ജീവിത്തില്‍ നല്‍കുന്ന അനുഭവങ്ങള്‍ പലതാണ്.

ന്യൂറോളജി നമ്മുടെ ബോഡിഷേപ്പ് മനസ്സിലാക്കാനും കഴിയുന്നു. ഇതിലൂടെ നമ്മുടെ ഭാഗ്യവും നിര്‍ഭാഗ്യവും മനസ്സിലാക്കാന്‍ കഴിയുന്നു. കൂടാതെ ആരോഗ്യപരമായ കാര്യങ്ങളും ബോഡി ഷേപ്പിലൂടെ അറിയാന്‍ കഴിയും.

2,11, 20,29 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 2 ആയിരിക്കും. ഇവര്‍ സ്വപ്നജീവികളായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തിനു കാത്തു നില്‍ക്കാതെ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവമായിരിക്കും ഇവരുടേത്. കുടുംബ സ്‌നേഹം കൂടുതലായിരിക്കും ഇവര്‍ക്ക്. എഡിസണ്‍, വിനോബ ഭാവെ തുടങ്ങിയ പ്രമുഖര്‍ ഈ ജന്മസംഖ്യയില്‍ ജനിച്ചവരായിരുന്നു.

3,12,21,30 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 3 ആണ്. ഈ തീയ്യതികളില്‍ ജനിച്ചവര്‍ അറിവുള്ളവരായിരിക്കും. എല്ലാ കാര്യങ്ങളും ചിട്ടയോട് കൂടി ചെയ്യാനും ഇവര്‍ക്കാകും. പൊതുവേ ശാന്ത സ്വഭാവമായിരിക്കുമെങ്കിലും ആഞ്ജാപിക്കാനുള്ള കഴിവ് ഇവരുടെ കൂടപ്പിറപ്പായിരിക്കും. രജനീകാന്ത്, എബ്രഹാം ലിങ്കണ്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ജന്മസംഖ്യ 3 ആണ്.

4, 13, 22, 31 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 4 ആയിരിക്കും. ഇവര്‍ പൊതുവേ ശാന്തസ്വഭാവക്കാരായിരിക്കും. അതുപോലെ തന്നെ വലരെ ഇമോഷണലും മതവിശ്വാസികളുമായിരിക്കും. പങ്കാളിയോട് സ്‌നേഹത്തേക്കാള്‍ കൂടുതല്‍ സൗഹൃദപരമായി ഇടപെടാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്.

ഇത്തരത്തില്‍ 9 വരേയും കണ്ടെത്താവുന്നതാണ്. ഇപ്പോള്‍ നിങ്ങള്‍ ജനിച്ചത് 12-ാം തീയ്യതിയാണെങ്കില്‍ 1+2=3, അപ്പോള്‍ 12ന് ജനിച്ചയാളുടെ ജനനസംഖ്യ ന്യൂമറോളജി അഥവാ സംഖ്യാ ശാസ്ത്രപ്രകാരം 3 ആയിരിക്കും. മാസത്തില്‍ 30 ദിവസം ഉള്ളതിനാല്‍ ജനനം 28-നാണെങ്കില്‍ 2+8=10എന്നു വരും എന്നാല്‍ ഇതിനെ പിന്നീടും കണക്കാക്കി 1+0=1 എന്ന രീതിയിലേക്ക് മാറ്റണം. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ന്യൂമറോളിജി പ്രകാരം ഉപയോഗിക്കുന്നതും.
നിങ്ങളുടെ ലക്കി നമ്ബര്‍ കണ്ടെത്തി അത് കണക്കാക്കി നിങ്ങളുടെ ബോഡി ഷേപ്പ് ഏത് തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്ക് കണ്ടെത്താം. ഉദാഹരണത്തിന് 16+10+1986=32=3+2=5, ഇതില്‍ ലക്കി നമ്ബര്‍ എന്ന് പറയുന്നത് അഞ്ചാണ്.
ലക്കി നമ്ബര്‍ നോക്കി നിങ്ങളുടെ ആരോഗ്യവും അഭിമുഖീകരിക്കാന്‍ പോവുന്ന പ്രശ്‌നങ്ങളും ബോഡി ഷേപ്പും മനസ്സിലാക്കാം. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ലക്കി നമ്ബറുകള്‍.


നമ്ബര്‍ 1
ലക്കി നമ്ബര്‍ ഒന്നായിട്ടുള്ളവര്‍ അമിതവണ്ണത്തിന്റെ ആളുകളായിരിക്കും. ഇവരിലെ മെറ്റബോളിസം പലപ്പോഴും ഇവരെ മെലിയാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും ഇവരുടെ ശരീരത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം ഇവരുടെ ശരീരം മെലിഞ്ഞിരിക്കും എന്നതാണ് സത്യം. ഭാഗ്യം എപ്പോഴും നിങ്ങളുടെ അരികില്‍ തന്നെയായിരിക്കും.


നമ്ബര്‍ 2
ഈ ഭാഗ്യ സംഖ്യയുള്ള ആളുകളില്‍ അമിത വണ്ണം കുറയുന്നു, അവര്‍ മിക്കപ്പോഴും ഒരു ഭക്ഷണക്രമമുണ്ടാക്കുന്നത് നല്ലതാണ്. അവരിലേറെയും സാധാരണയായി പട്ടിണി കിടക്കുന്നതില്‍ നിര്‍ണ്ണായകമായ ഒരു തെറ്റ് വരുത്തുന്നത് ശരിയായ ഭക്ഷണത്തെ പറ്റി അറിയാന്‍ കഴിയാതെ വരുന്നവരാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വേണം. അതിലൂടെ തന്നെ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ വേണം.

ഭാഗ്യനമ്ബര്‍ 3
ഈ ഭാഗ്യ സംഖ്യയുള്ള ആളുകള്‍ക്ക് നിഷേധാത്മകതയുണ്ടെന്ന് പറയുന്നു. അവര്‍ ലോകത്തിലെ പല കാര്യങ്ങളുെ നെഗറ്റീവ് ചിന്തയിലൂടെയാണ് കാണുന്നത്. ആത്മീയ ഭാരം ആണ് തന്റെ ഭാരത്തിലൂടെ ഇത്തരക്കാര്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭാരത്തെഒരു വലിയ കാര്യമായി അവര്‍ കണക്കാക്കുന്നില്ല. പൊതുവേ ഭാരക്കൂടുതല്‍ ഉള്ളവരായിരിക്കും ഇത്തരക്കാര്‍.


ഭാഗ്യ നമ്ബര്‍ 4
എപ്പോഴും എന്തെങ്കിലും തരത്തിലുള്ള ഫിസിക്കല്‍ ആക്റ്റിവിറ്റികളില്‍സജീവമായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ വിശപ്പ് മറ്റുള്ളവരേക്കാള്‍ ഇവര്‍ക്ക് കൂടിതലായിരിക്കും. ഇത് പലപ്പോഴും ഇവരെ ശരീരഭാരം വര്‍ദ്ധിപ്പിക്കാനും അത് വവി തടി കൂടാനും കാരണമാകുന്നു. ്അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ സ്ഥിരമായി ചെയ്ത് കൊണ്ടിരിക്കുന്നത് ഇവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തേയും സഹായിക്കുന്നത്.


ഭാഗ്യ നമ്ബര്‍ 5
ലോകം വളരെ പ്രയാസപ്പെട്ടതായി തോന്നുന്നവരായിരിക്കും ഇവര്‍. ഇതി അവരുടെ ഫിഗറിനേയും വളരെയധികം തന്നെ ബാധിക്കുന്നു. തടിയെന്ന കാര്യത്തെ പിന്നില്‍ നിര്‍ത്തി ജീവിതം ആഘോഷിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെ എപ്പോഴും അമിതഭാരം ന്നെ് പറയുന്നത് ഇവരുടെ കൂടപ്പിറപ്പായിരിക്കും. ഇത്തരം കാര്യങ്ങളില്‍ ആശങ്കാകുലരാവാത്തതാണ് ഇവരുടെ പ്രധാന ഗുണവും.


ഭാഗ്യനമ്ബര്‍ 6
ഇവര്‍ക്ക് അഴകളവുകള്‍ അനുസരിച്ചുള്ള ബോഡി ഷേപ്പ് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെയാണ് ഇവര്‍ ആറ് എന്ന ലക്കിനമ്ബറിനുടമകളായത്. ഭക്ഷണത്തില്‍ മിതത്വം പുലര്‍ത്തുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ശരീരാകൃതി നിലനിര്‍ത്താന് ഇവര്‍ക്ക് കഴിയുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇവര്‍ക്ക് നല്‍കുന്നു. അതിലുപരി ഇവരുടെ ജീവിതം തന്നെ മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുന്ന ഒന്നായിരിക്കും.


ഭാഗ്യനമ്ബര്‍ 7
വികാരപരമായാണ് ഇവര്‍ ഭാരക്കൂടുതലിനെ സമീപിക്കുന്നത്. പങ്കാളിയുമായുള്ള ബന്ധത്തെവരെ പലപ്പോഴും ഭാരക്കൂടുതല്‍ വച്ച് ഇവര്‍ അളന്ന് നോക്കും. അതുകൊണ്ട് തന്നെ ഡയറ്റ് മെയിന്റയിന്‍ ചെയ്യാന് ഇവര്‍ പരമാവധി ശ്രദ്ധിക്കും. ഭാരക്കൂടുതല്‍ ഒരു വിഷയമായി തന്നെ പലപ്പോഴും ഇവര്‍ക്ക് മാറുന്നു. എന്ത് വന്നാലും പല തരത്തിലുള്ള ഡയറ്റും മറ്റും ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.


ഭാഗ്യനമ്ബര്‍ 8
എങ്ങനെ തടി കുറക്കാം എന്നും എങ്ങനെ ദേഷ്യത്തെ നിയന്ത്രിച്ച് തടി കുറക്കാമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഇത്തരക്കാര്‍. ഇവരിലെ സ്‌ട്രെസ്സും വികാരങ്ങളുമാണ് പലപ്പോഴും ഭാരക്കൂടുതലിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ പരമാവധി സ്‌ട്രെസ്സ് എന്ന സംഗതിയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക. മാത്രമേ തടി കുറക്കാന്‍ ഇവര്‍ക്ക് ആകെയുള്ള മാര്‍ഗ്ഗം.


ഭാഗ്യ നമ്ബര്‍ 9
ഭാരക്കൂടുതല്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഇവര്‍. പലപ്പോഴും ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ശ്രദ്ധിക്കുമ്‌ബോള്‍ അത് കൂടുതലാവുകയാണ് പലപ്പോഴും ചെയ്യുന്നതും. അതുകൊണ്ട് തന്നെ ഭാരക്കുറവിനായി ശ്രമിക്കുമ്‌ബോള്‍ അത് ഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് എങ്ങനെയെങ്കിലും തടിയെ കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരാണ്. എന്നാല്‍ ഇതൊരിക്കലും നല്ലൊരു തുടക്കമായിരിക്കില്ല. പൊതുവേ തടിച്ച പ്രകൃതക്കാരായിരിക്കും ഇവര്‍.