ഇനി മുതല്‍ ഐഫോണ്‍ മോഡലുകളില്‍ ഫെയ്സ് റെക്കഗ്നിഷന്‍ മാത്രം

0
59

സാന്‍ഫ്രാന്‍സിസ്കോ: ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ മോഡലുകളിലെല്ലാം ഫെയ്സ് റെക്കഗ്നിഷന്‍ മാത്രമേ ഉണ്ടാവൂ എന്നാണ് ആപ്പിളിന്‍റെ തീരുമാനം.

സെപ്റ്റംബറില്‍ ടച്ച്‌ ഐഡി സംവിധാനത്തെ ആപ്പിള്‍ പൂര്‍ണമായും ഒഴിവാക്കില്ലെന്ന് മിങ് അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 8 ഐഫോണ്‍ 8 പ്ലസ് മോഡലുകളില്‍ ടച്ച്‌ ഐഡി സംവിധാനമാണ് ആപ്പിള്‍ ഉപയോഗിച്ചിട്ടുള്ളത്.

ഫെയ്സ് ഐഡി സാങ്കേതിക വിദ്യതന്നെയായിരിക്കും ഇനി ഉപയോഗിക്കുകയെന്നാണ് പുതിയ വിവരം.

2018ലെ ഐഫോണ്‍ മോഡലുകളുടെ വില്‍പനയുടെ കേന്ദ്ര ബിന്ദു ത്രീഡി സെന്‍സിങ് തന്നെയായിരിക്കും എന്ന് കെജിഐ അനലിസ്റ്റ് ആയ മിങ് ചി കുവോ പറയുന്നു.

”ട്രൂ ഡെപ്ത് ക്യാമറയും’ ഫെയ്സ് ഐഡിയും സ്മാര്‍ട്ഫോണുകള്‍ക്കായുള്ള ത്രിഡി സെന്‍സിങ് രൂപകല്‍പനയിലും നിര്‍മ്മാണത്തിലും മുന്‍ നിരയിലെത്താന്‍ ആപ്പിളിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 27 ന് ആപ്പിള്‍ പത്തിന്‍റെ പ്രീബുക്കിങ് ആരംഭിക്കും. സെപ്റ്റംബറോടുകൂടി പുതിയ ഐഫോണ്‍ മോഡലുകള്‍ വിപണിയിലെത്തുമെന്നാണ് വിവരം.