വാഷിങ്ടണ്‍:ഇന്ത്യയുടെ വളര്‍ച്ച നിരക്ക് കുറയുമെന്ന് ഐ എം എഫ് നേരത്തെ പറഞ്ഞിരുന്നു എന്നാല്‍ ഇപ്പോള്‍ അതു തിരുത്തിയിരിക്കുകയാണ്.ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമാണെന്നാണ് ഇപ്പോള്‍ പറയുന്നത്.
ജി.എസ്.ടിയും നോട്ടുനിരോധനവും മഹത്തായ ശ്രമങ്ങളായിരുന്നുവെന്നും ഇപ്പോള്‍ അനുഭവപ്പെടുന്ന താല്‍ക്കാലിക മാന്ദ്യം സ്വാഭാവികമാണെന്നും അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞു.
ഇന്ത്യയുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച നിരക്ക് 6.7 ശതമാനമായും 2018ല്‍ 7.4 ആയും കുറയുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഐ എം എഫ് മുന്നറിയിപ്പ് നല്‍കിയത്. ഏപ്രിലിലും ജൂലൈയിലും പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ യഥാക്രമം 0.5ഉം 0.3ഉം ശതമാനം കുറയുമെന്നായിരുന്നു വ്യക്തമാക്കിയത്.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ നേരിയ തോതില്‍ തരംതാഴ്ത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ കൊണ്ടുവന്ന അടിസ്ഥാനപരമായ മാറ്റം കാരണം ശക്തമായ പാതയിലായിട്ടുണ്ടെന്നും വലിയ കുതിപ്പ് നടത്തുമെന്നും ലഗാര്‍ഡ് പറഞ്ഞു.