ഇന്ത്യയുടെ ശക്തി ചൈനയ്ക്ക് നന്നായറിയാമെന്ന് രാജ്‌നാഥ് സിംഗ്

0
51

ലക്‌നൗ: ഇന്ത്യയുടെ ശക്തിയെക്കുറിച്ച് ചൈനയ്ക്ക് ധാരണയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ ദുര്‍ബല രാജ്യമല്ലെന്ന് ചൈന മനസിലാക്കിയിട്ടുണ്ട്. ഇന്ത്യയുടെ എല്ലാ അതിര്‍ത്തി മേഖലകളും സുരക്ഷിതമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കൂടുതല്‍ കരുത്തുറ്റതായിരിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ പ്രതാപം ചര്‍ച്ച ചെയ്യപ്പെടുന്നു. ഭാരതിയ ലോധി മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.

ഇന്ത്യയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാണ്, ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ലെന്ന് ചൈന മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും രാജ്യത്തിന്റെ കരുത്ത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ ഇപ്പോഴും ഇന്ത്യയിലേക്ക് ഭീകരരെ അയയ്ക്കുകയാണ്. ഇന്ത്യയെ തകര്‍ത്തുകളയാമെന്നാണ് അവര്‍ കരുതുന്നത്. പക്ഷെ ഒരു ദിവസം രണ്ട് മുതല്‍ നാല് വരെ ഭീകരരെയാണ് സൈന്യം പ്രതിദിനം വധിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.