ഇറാനുമായുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

0
54
New Delhi: Union Finance Minister Arun Jaitley addressing a Press Conference in New Delhi on Wednesday. PTI Photo by Kamal Singh(PTI9_28_2016_000171A)

വാഷിങ്ടണ്‍: ഇറാനുമായുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങള്‍ക്കും അനധികൃത സാമ്പത്തിക ഇടപാടുകള്‍ക്കും പരിഹാരം കാണുവാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ ധനമന്ത്രി മൗദ് കാര്‍ബാസിയുമായി അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്.

ഇറാനുമായി ഇന്ത്യ നല്ല ബന്ധമാണ് പുലര്‍ത്തുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു. അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക് എന്നിവയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാനാണ് ജെയ്റ്റ്ലി അമേരിക്കയില്‍ എത്തിയത്.