മലപ്പുറം: അധികാര ദുര്‍വിനിയോഗത്തെയും എതിര്‍പ്പുകളെയും നേരിട്ട് നേടിയതാണ് വേങ്ങരയിലെ വിജയമെന്ന് വി.എം. സുധീരന്. സി.പി.എമ്മും ബി.ജെ.പിയും നടത്തിയ വര്‍ഗീയ പ്രചരണം എസ്.ഡി.പി.ഐക്കാര്‍ക്കാണ് ഗുണകരമായതെന്ന് സുധീരന് പറഞ്ഞു.
ബി.ജെ.പിയുടെ കുറഞ്ഞ വോട്ട് ലഭിച്ചത് സി.പി.എമ്മിനായിരുന്നു. ബി.ജെ.പിയും സി.പി.എമ്മും ഒത്ത് വേങ്ങരയെ ലക്ഷ്യമാക്കി വാക് പോരു കളിച്ചു. ഇവര്‍ നടത്തിയ ഒത്തുകളിയുടെ പ്രതികരണം സി.പി.എമ്മിന് അനുകൂലമാക്കാന്‍ താത്കാലകമായി അവര്‍ക്ക് സാധിച്ചുവെന്നും വി.എം സുധീരന് പറഞ്ഞു.
ഈ വിജയവും സ്വാഭാവികമായി യു.ഡി.എഫ് വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് കര്‍മ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.