ഐ.ടി.ഐക്കാര്‍ക്ക് ഒരവസരം ഭാരത് ഹെവി ഇലക്ട്രിക്കല്‍സില്‍

0
58


ട്രേഡ് അപ്രന്റിസ്ഷിപ്പിന് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ തിരുച്ചിറപ്പള്ളി യൂണിറ്റില്‍ അപേക്ഷ ക്ഷണിച്ചു.

ട്രേഡ്, ഒഴിവ്: ഫിറ്റര്‍-210, ടര്‍ണര്‍-30, മെഷീനിസ്റ്റ് 30, ഇലക്ട്രീഷ്യന്‍-40, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍-30, ഡ്രോട്‌സ്മാന്‍ (മെക്കാനിക്കല്‍)-15
യോഗ്യത: 10+2 സമ്പ്രദായത്തില്‍ സയന്‍സും മാത്സും ഓരോ വിഷയങ്ങളായി പഠിച്ച് പത്താം ക്ലാസ് പാസ്. സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍നിന്ന് രണ്ടുവര്‍ഷത്തെ ട്രെയിനിങ് പൂര്‍ത്തിയാക്കിയിരിക്കണം (എന്‍.സി.ടി.വി. ടി.)

സ്‌റ്റൈപ്പെന്‍ഡ്: 8270 രൂപ
ട്രേഡ്, ഒഴിവ്: വെല്‍ഡര്‍ (ജി ആന്‍ഡ് ഇ)-130, പ്രോഗ്രാം ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്-25, കാര്‍പ്പെന്റര്‍ -19, പ്ലംബര്‍-22
യോഗ്യത: പത്താം ക്ലാസ്. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.ടി.വി.ടി.)

സ്‌റ്റൈപ്പെന്‍ഡ്: 7350 രൂപ
ട്രേഡ്, ഒഴിവ്: എം.എല്‍.ടി. പതോളജി-3
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ച് പന്ത്രണ്ടാം ക്ലാസ് പാസ് (2014, 2015, 2016 വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ മാത്രം)

സ്‌റ്റൈപ്പെന്‍ഡ്: 6430 രൂപ
പ്രായം: 2017 ഒക്ടോബര്‍ ഒന്നിന് 18-നും 27-നും ഇടയില്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി. സി.ക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും അംഗപരിമിതര്‍ക്ക് 10 വര്‍ഷത്തെയും വയസ്സിളവ് ലഭിക്കും.

അപേക്ഷകര്‍ക്ക് റീജണല്‍ ഡയറക്ടറേറ്റ്‌സ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങില്‍ (ആര്‍.ഡി.എ.ടി.) രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

അപേക്ഷിക്കേണ്ട വിധം: അപേക്ഷകര്‍ നിര്‍ബന്ധമായും കേന്ദ്ര സര്‍ക്കാറിന്റെ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലായ ല്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇതുവഴി ഭെല്ലില്‍ അപ്രന്റിസ്ഷിപ്പിന് പേര് നല്‍കണം. Establishment Search-« Bharath Heavy Electricals Limited, Trichy എന്നാണ് തിരഞ്ഞെടുക്കേണ്ടത്.

നാഷണല്‍ അപ്രന്റിസ്ഷിപ്പ് പോര്‍ട്ടലില്‍ പേര് ചേര്‍ത്താല്‍ ഭെല്ലിലേക്ക് നേരിട്ട് അപേക്ഷിക്കാം. എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് ഇതു ചെയ്യേണ്ടത്.