കര്‍ണ്ണാടകയ്ക്ക് സ്വന്തമായി പതാക വേണം : സിദ്ധരാമയ്യ

0
49

ബംഗളൂരു: കര്‍ണ്ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യത്തില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

സംസ്ഥാനത്തിന് പ്രത്യേക പതാക അനുവദിക്കരുതെന്ന് ഒരിടത്തും പറയുന്നില്ല. കര്‍ണാടകയ്ക്കു പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയ പതാകയോടുള്ള ഞങ്ങളുടെ ബഹുമാനം പോകുമെന്നും അര്‍ഥമില്ല. ദേശീയ പതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രിയെന്ന നിലയിലും ആറരക്കോടി ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിലുമാണ് താന്‍ കര്‍ണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് കന്നഡ രക്ഷണ വേദികെ റാലിയെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.