കാശ്മീരില്‍ വീണ്ടും വെടിവെയ്പ്പ് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്

0
38

ശ്രീനഗര്‍: ജമ്മൂകാശ്മീരിലെ നിയന്ത്രണ രേഖയിലാണ് വീണ്ടും പാക് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെയ്പ്പില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്കേറ്റു .

പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും പാക് സൈന്യം വെടിയുതിര്‍ത്തത്. പരിക്കേറ്റവരില്‍ രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ഭീംബര്‍ ഗലി സെക്ടറില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച്‌ വൈകിട്ട് എട്ടു മണിയോടെയായിരുന്നു ആക്രമണമെന്ന് സൈനിക വക്താവ് അറിയിച്ചു. പാക് ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.