കിളിരൂര്‍ കേസിലെ പ്രതിയായ ലതാ നായരെ ചോദ്യം ചെയ്യലിനിടിയില് അടിച്ചതായി ഡിജിപി ആര്.ശ്രീലേഖ. കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍ വെച്ച് തന്റെ കൈപിടിച്ച് പറഞ്ഞതായിരുന്നു ഈ ആവശ്യവും. ചോദ്യം ചെയ്യലിനിടയില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് താന്‍ അടിച്ചതെന്ന് ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രിലേഖ പറഞ്ഞു.
പെണ്‍കുട്ടി ലതായനായരെ കുറിച്ച് സംസാരിക്കുമ്പോള്‍ പലപ്പോഴും വികാരത്തള്ളിച്ചയില്‍ വിറച്ചിരുന്നവത്രേ. തനിക്ക് വേണ്ടി രണ്ടടി കൊടുക്കണമെന്നും, ഒരു പാവം പെണ്‍കുട്ടിയോട് എന്തിനിങ്ങനെ ചെയ്തുവെന്ന് ചോദിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ലതാ നായരെ ചോദ്യം ചെയ്യാന്‍ ശ്രീലേഖക്ക് തന്നെ അവസരം ലഭിച്ചു.