കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ച വ്യക്തിപരമായ വോട്ടുകള്‍ ഖാദറിന് ലഭിച്ചില്ല: ഹൈദരലി തങ്ങള്‍

0
61

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ച വ്യക്തിപരമായ വോട്ടുകള്‍ ഇത്തവണ കെ.എന്‍.എ.ഖാദറിന് ലഭിച്ചില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. അത് ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ മുസ്ലിം ലീഗിനുള്ളില്‍ത്തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. അണികളില്‍ നല്ലൊരു വിഭാഗം ഖാദറിന് എതിരായിരുന്നു. ഇതിന്റെ ഭാഗമായി ഒരു റിബല്‍ സ്ഥാനാര്‍ത്ഥി പോലും ഖാദറിനെതിരെ വേങ്ങരയില്‍ മത്സരിച്ചിരുന്നു.