ജിഎസ് ടി ചുമത്തിത്തുടങ്ങി; കേരളത്തില്‍ അരി വില കൂടും

0
54

തൃശൂര്‍: കേരളത്തില്‍ അരിവില കൂടും. കിലോഗ്രാമിന് രണ്ടരരൂപയുടെ വര്‍ധനവാണ് വരുന്നത്. ജിഎസ്ടി ചുമത്തുന്നതോടെയുള്ള വര്‍ധനവ് ആണിത്. . അരിക്ക് അഞ്ച് ശതമാനം ജിഎസ്ടി ചുമത്തിത്തുടങ്ങിയതോടെയാണ് അരിവില കൂടുന്നത്.

ബ്രാന്‍ഡ് പേരുള്ള എല്ലാ ധാന്യങ്ങള്‍ക്കും ജിഎസ്ടി ബാധകമാണെന്ന ഉത്തരവനുസരിച്ചാണ് നടപടി. കമ്പനിയുടേതോ മില്ലുകളുടേതോ പേരോ ചിഹ്നമോ ഉള്ള എല്ലാ അരിയും ബ്രാന്‍ഡഡ് ആയി കണക്കാക്കുമെന്നാണ് ജിഎസ്ടി തീരുമാനം. അതുപ്രകാരം അഞ്ച് ശതമാനം നികുതിയും ബാധകമാക്കും. ഇത് ഉറപ്പാക്കാന്‍ സംസ്ഥാന ജിഎസ്ടി വിഭാഗം അരി സംഭരണവില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന തുടങ്ങി.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന 24 ലക്ഷം ടണ്‍ അരി പൊതുവിപണിയിലൂടെ വില്‍ക്കുന്നതാണ്. ഇതിനാണ് അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുക.അതുവഴി സംസ്ഥാനത്തിന് 600 കോടിയോളം കിട്ടും. ഇതില്‍ പകുതി അരി വരുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കിയാലും 300 കോടി വരുമാനമുണ്ടാകും.

നല്ല മഴ ലഭിച്ചത് കാരണം ഇന്ത്യയില്‍ അരിവില കുറഞ്ഞു. കിലോഗ്രാമിന് രണ്ടരമുതല്‍ മൂന്നര രൂപവരെയാണ് കുറഞ്ഞത്. എന്നാല്‍, കേരളത്തില്‍മാത്രം വില കുറഞ്ഞില്ല. അഞ്ച് ശതമാനം ജി.എസ്.ടി.യാണ് കാരണം.