ദുല്‍ഖറിന്റെ നായികയാവാന്‍ ഒരുങ്ങുകയാണ് ശാലിനി പാണ്ഡെ.
നവാഗതനായ രാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് തമിഴിലാണ്.
ജി.വി പ്രകാശിന്റെ ‘100 % ലൗവ്’ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ നായിക ആവുകയാണ് ശാലിനി.
തെലുങ്ക് ചിത്രമായ അര്ജുന് റെഡ്ഢിയുടെ വന്‍ വിജയത്തിനു ശേഷം നിരവധി അവസരങ്ങളാണ് ശാലിനി പാണ്ഡയെ തേടി എത്തുന്നത്.
വടക്കന്‍ ഇന്ത്യ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ഒരു ട്രാവല്‍ ജോണറാണ്. ചിത്രത്തിന് പേര് തിരുമാനിച്ചിട്ടില്ല.
ശാലിനിയെ കൂടാതെ നിവേദ പെതുരാജ്, മേഖ ആകാശ് എന്നിവരും ചിത്രത്തില്‍ നായികമാരായി എത്തുന്നു.
കെനന്യ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.