ന്യൂഡല്‍ഹി: പുതിയ 500 രൂപ 2000 രൂപ നോട്ടില്‍ പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ ആലേഖനം ചെയ്തത് സംബന്ധിച്ച് വിശദീകരണം നല്കാന് റിസര്‍വ് ബാങ്ക് വിസമ്മതിച്ചു.
വിവരങ്ങള്‍ പുറത്തു വിടാതിരിക്കുന്നതെന്ന് സുരക്ഷ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.
നോട്ടില്‍ പരസ്യം നല്‍കിയത് സംബന്ധിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന വിവരാവകാശം വഴി ആവശ്യമുയര്‍ന്നതിനെ തുടര്‍ന്നാണ് ബാങ്ക് നിലപാട് അറിയിച്ചത്.
വിവരാവകാശത്തിന്റെ പരിധിയില്‍ പെടുന്നതല്ല നോട്ടിന്റെ മെറ്റീരിയല്‍, ഡിസൈന്‍, സുരക്ഷാ സംവിധാനങ്ങളെന്നും ആര്‍ബിഐ അറിയിച്ചു.