പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ‘സേവ് ഗേള്‍’ ആശംസാകാര്‍ഡ്

0
137

ഛത്തീസ്ഗഡ് : പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് ‘സേവ് ഗേള്‍’ ആശംസാകാര്‍ഡ്. ‘പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കുക’ എന്ന സന്ദേശവുമായി ഛത്തീസ്ഗഡിലെ രായ്ഗഡ് ജില്ലയില്‍ നിന്നാണ് ഇത്തരമൊരു റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.

പെണ്‍ഭ്രൂണഹത്യ ദൈനംദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

‘പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കൂ… അവര്‍ക്ക് വിദ്യാഭ്യാസം നല്‍കൂ…’

എന്ന ആശംസാ കാര്‍ഡ് പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാര്‍ക്ക് നല്‍കും .

ഓഗസ്റ്റ് മുതലാണ് ഇത്തരമൊരു കാര്‍ഡ് നല്‍കി തുടങ്ങിയത്. ആശംസാ കാര്‍ഡില്‍ അമ്മയുടെയും മകളുടെയും ചിത്രം പ്രിന്‍റ് ചെയ്തിരിക്കും.

‘അമ്മയും മകളും’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം ഒരു മാസത്തോളം ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായാണ് ആശംസാകാര്‍ഡ് നല്‍കുന്നതെന്ന് റായ്ഗഡ് ജില്ലാ കളക്ടര്‍ ഷമ്മി അബീദി പറഞ്ഞു.