പോലീസ് സ്‌റ്റേഷനില്‍ പരാതിക്കാരന് കേക്ക് മുറിച്ച് പിറന്നാല്‍ ആഘോഷം

0
55

 

 

 

 

 

 

 

മുംബൈ: കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനു നേരെയായിരുന്നു പോലീസ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് മുംബൈ പോലീസ്. പരാതിക്കാരന്റെ പിറന്നാള്‍ ആഘോഷിച്ചാണ് മുംബൈ പോലീസ് വ്യത്യസ്തനായത്.

ഒക്ടോബര്‍ 14 ന് അനീഷ് എന്ന യുവാവ് പരാതി ബോധിപ്പിക്കാനാണ് മുംബൈയിലെ സാകിനക പോലീസ് സ്റ്റേഷനിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് പരാതിക്കാരന്റെ ജന്മദിനം ഒക്ടോബര്‍ 14 എന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്ത് പിറന്നാള്‍ കേക്ക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കേക്ക് മുറിച്ച് വായില്‍ വെച്ച് നല്‍കിയതിനു ശേഷം മാത്രമാണ് അനീഷിനെ തിരിച്ചയച്ചത്.

മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പിറന്നാല്‍ ആഘോഷം പങ്കുവച്ചത്.