ബിജെപിക്ക് വന്‍ തിരിച്ചടി; ഗുരുദാസ്പൂര്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു

0
89

ചണ്ഡീഗഡ്: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ജയം. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായ സുനില്‍ജാക്കര്‍ ബിജെപിയുടെ സ്വരണ്‍ സലേറിയയെ 1,93,219 വോട്ടുകള്‍ക്കാണ് തകര്‍ത്തത്.

ബിജെപിയുടെ കോട്ടയായ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.