മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് മഹാദേവ് ഷേലാര്‍ ജീവനൊടുക്കി

0
63


മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജീവനൊടുക്കി. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറി മഹാദേവ് ഷേലാര്‍(64) ആണ്‌ ആത്മഹത്യ ചെയ്തത്.

കോണ്‍ഗ്രസ് സംസ്ഥാന വക്താവിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. രോഗങ്ങള്‍ കാരണമാണ് ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മുലുന്ദിലെ വില്‍വകുഞ്ച് സൊസൈറ്റിയിലെ വസതിയിലാണ് ഷേലാറിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.