ഇടുക്കി: മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ രണ്ട് യുവാക്കള്‍ തമിഴ്നാട് മുന്തലില് വെട്ടേറ്റ് മരിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ ശനിയാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടത്. എല്ലപ്പെട്ടി കെ.ജി.ഡിവിഷന് സ്വദേശികളായ ജോണ്‍ പീറ്റര്‍ (19) ശരവണന് (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാത്രി 8.30തോടെ തമിഴ്നാട്ടിലേയ്ക്ക് ഓട്ടം പോകാന്‍ ഒരാള്‍ വിളിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ജോണ്‍ പീറ്റര്‍ ഓട്ടോയില്‍ പുറപ്പെട്ടതാണ്. കൂട്ടിനാണ് ശരവണനെ വിളിച്ചത്. സംഭവത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.