യുവാവിനെ കൊന്ന് ഫ്രിഡ്ജില്‍ ഒളിപ്പിച്ചു; സുഹൃത്ത് ഒളിവില്‍

0
54


ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു. തെക്കന്‍ ഡല്‍ഹിയിലെ സൈദുലജബിലാണ് സംഭവം നടന്നത്. ഉത്തരാഖണ്ഡ് സ്വദേശി വിപിന്‍ ജോഷിയാണ് (26) കൊല്ലപ്പെട്ടത്.

സുഹൃത്തായ ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി വിപിനെ കാണാതായിരുന്നു. ബന്ധുക്കള്‍ വിപിനെ അന്വേഷിച്ച് സുഹൃത്തായ ബാദല്‍ മണ്ഡലിന്റെ ചെന്നിരുന്നു. എന്നാല്‍ വീട് പൂട്ടിയിട്ടിരിക്കുന്നകയായിരുന്നു. അതേസമയം കെട്ടിടത്തില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. സംശയം തോന്നിയ ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിച്ചു.

വിവരത്തെ തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയുകയും യുവാവിന്റെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കേസ് റജിസ്റ്റര്‍ ചെയ്ത് ബാദലിനായി അന്വേഷണം തുടങ്ങി.