തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കുന്നു. ഇനിയും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാരോട് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്കി.
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയാണ് കഴിഞ്ഞദിവസത്തെ ശക്തമായ മഴക്ക് കാരണം.
വയനാട്, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ജില്ല ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളും ഫയര്‍സ്റ്റേഷനുകളും അവരവരുടെ പ്രദേശത്തെ മഴയും അനുബന്ധ ദുരന്ത സാഹചര്യവും നേരിടാന്‍ സന്നദ്ധമായിരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.