സര്‍പ്രൈസ് അതിഥിയായെത്തിയ ആമിറിന് കിട്ടിയ സര്‍പ്രൈസ് പണി

0
67

ഇന്ത്യാ-ഓസ്ട്രേലിയ അവസാന ഏകദിനത്തില്‍ സര്‍പ്രൈസ് അതിഥിയായെത്തിയ ആമിര്‍ഖാനിന് സര്‍പ്രൈസായി തന്നെ പണി കിട്ടി. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ ക്ഷണം സ്വീകരിച്ചാണ് ആമിര്‍ എത്തിയത്. എന്നാല്‍ മഴ കാരണം കളി മുടങ്ങി.

എന്നാല്‍ അതിഥികളായെത്തിയ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആമിര്‍ ഖാനോടും സൈറാ വസീമിനോടും അവതാരകന്‍ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനെക്കുറിച്ച് ചോദിച്ചു. വനിതാ ക്രിക്കറ്റിനെ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ച് ചരിത്രം സൃഷ്ടിച്ച മിതാലി രാജിനെ അറിയില്ലെന്നായിരുന്നു ഇരുവരുടെയും ഉത്തരം.

എന്റെ നാവിന്‍ തുമ്പിലുണ്ട്, പക്ഷേ കിട്ടുന്നില്ല എന്നായിരുന്നു ആമിറിന്റെ ഉത്തരം. അതേസമയം അറിയില്ല എന്ന് പറഞ്ഞ് സൈറ നേരത്തെ തന്നെ പരാജയം സമ്മതിച്ചു. ഒടുവില്‍ മിതാലി രാജാണ് ക്യാപ്റ്റനെന്ന് ഇരുവര്‍ക്കും അവതാരകന്‍ പറഞ്ഞുകൊടുക്കേണ്ടി വന്നു.