സര്‍റിയല്‍ ഷോര്‍ട്ട് ഫിലിം അറൂഹ യൂടൂബില്‍ തരംഗമാകുന്നു

0
41

മലയാളത്തില്‍ പുറത്തിറങ്ങിയ സര്‍റിയല്‍ ഷോര്‍ട്ട് ഫിലിം അറൂഹ യൂടൂബില്‍ തരംഗമാകുന്നു.

ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഗ്രാഫിക്സില്‍ മാത്രം ഒരു ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

അറൂഹ സംവിധാനം ചെയ്തിരിക്കുന്നത് ശ്യാം കുമാര്‍ വിജയ് ആണ്.

പൂര്‍ണമായും ഗ്രീന്‍ ക്രോമ ഉപയോഗിച്ചു ഒരു മുറിക്കുള്ളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്.
ചിത്രം മുഴുവനായും ഗ്രാഫിക്സുകളുടെ അകമ്പടിയോടെയാണ് മുന്നോട്ടു പോകുന്നത്.

മരണമില്ലാത്ത പ്രണയത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് അറൂഹ.

നിര്‍മല്‍ രാജ് കാമറ കൈകാര്യം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് തേര്‍ഡ് വേള്‍ഡ് ബോയ്സ് ഫെയിം പ്രേമും ബെംഗളുരു മോഡലായ അപൂര്‍വ പുരനികുമാണ്.