സോമാലിയില്‍ ട്രക്ക് ബോംബ് സ്ഫോടനം

0
52

മൊഗാദിഷു :സോമാലിയിലെ മൊഗാദിഷുവില്‍ ട്രക്ക് ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ 30 ഓളം പേര്‍ കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് പരുക്കേറ്റു, സ്ഫോടക വസ്തുക്കള്‍ നിറച്ച ലോറി നഗരത്തിലെ ഹോട്ടലിന് മുന്നില്‍ വെച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

സോമലിയന്‍ തലസ്ഥാന നഗരിയായ മൊഗാദിഷുവിലെ തിരക്കേറിയ പാതയിലുള്ള പ്രശസ്തമായ സഫാരി ഹോട്ടലിന് മുന്നില്‍ വെച്ച്‌ ട്രക്ക് ബോംബ് പൊട്ടിത്തെറിച്ചത്.

ആദ്യം ഹോട്ടലിന് മുന്നിലേക്ക് ബോംബെറിയുകയായിരുന്നു. പിന്നാലെ ആയുധങ്ങളുമായെത്തിയ ഭീകരര്‍ ഹോട്ടലിന് നേരെ വെടിയുതിര്‍ക്കുകയും അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷാ സേനയും ആക്രമികളും തമ്മില്‍ പരസ്പരം വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

വന്‍ ശബ്ദത്തോടും പുകയോടും കൂടിയ സ്ഫോടനത്തില്‍ ഹോട്ടല്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാവുകയും ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.