ഹര്‍ത്താല്‍; അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി

0
50

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വാഹന ഗതാഗതം തടസപ്പെടുത്തുകയും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയും ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ എടുക്കും. കെ.എസ്. ആര്‍.ടി.സി. വാഹനങ്ങള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം ഉണ്ടാകും അതിക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.