ഐ.ടി. കമ്പനികളില്‍ നിന്നും വീണ്ടും കൂട്ട പിരിച്ചുവിടല്‍

0
44

തിരുവനന്തപുരം: ഐ.ടി. കമ്പനികളില്‍ നിന്നും വീണ്ടും കൂട്ട പിരിച്ചുവിടല്‍. സംസ്ഥാനത്ത് ഇക്കൊല്ലം ഇതുവരെ ആയിരത്തോളം പേര്‍ പിരിച്ചുവിടലിനോ നിര്‍ബന്ധിത രാജിക്കോ വിധേയരായിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.ഉയര്‍ന്ന ശമ്പളം വാങ്ങുന്ന മുതിര്‍ന്ന ജീവനക്കാരെയാണ് കൂടുതലായും പിരിച്ചുവിടുന്നത്.

2002, 2009, 2016 വര്‍ഷങ്ങള്‍ക്കുശേഷം ഐ.ടി. മേഖലയില്‍ ഇക്കൊല്ലമാണ് കൂട്ടപ്പിരിച്ചുവിടലുകള്‍ ഉണ്ടാകുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.