കൊച്ചി-ധനുഷ്കോടി ദേശീയപാത നിര്‍മ്മാണം തടസ്സവാദവുമായി വനംവകുപ്പ്

0
45

മൂന്നാര്‍: വനംവകുപ്പ് അധികൃതരുടെ തടസ്സവാദങ്ങള്‍ കാരണം കൊച്ചി-ധനുഷ്കോടി ദേശീയപാത നിര്‍മ്മാണം തടസപ്പെടുന്നു.ബോഡിമേട്ട് മുതല്‍ മൂന്നാര്‍ റൂട്ടില്‍ 26 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

സി എച്ച്‌ ആര്‍ മേഖലയിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ശക്തമായ നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. തുടര്‍ന്ന് ഈ മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുകയും ചെയ്തു.

24 മാസത്തെ കാലാവധിയില്‍ കരാറെടുത്തിരിക്കുന്ന റോഡിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ധ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തടസ്സവാദവുമായി വനംവകുപ്പ് എത്തിയിരിക്കുന്നത്.