കോണ്‍ഗ്രസ് ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് സീതാറാം യെച്ചൂരി

0
36

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ സമീപനം സംബന്ധിച്ച ഒരുരേഖയും കേന്ദ്രകമ്മിറ്റി തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. എല്ലാ സാധ്യതകളും തുറന്നുകിടക്കുകയാണെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിക്കെതിരായി ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യം ആവാമെന്ന യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മിറ്റി നിരാകരിച്ചിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിട്ടുവീഴ്ചയില്ലെന്ന കാരാട്ട് പക്ഷത്തിന്റെ നിലപാടിനാണ് കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷം ലഭിച്ചത്. യെച്ചൂരിയുടെ നിലപാടോടെ കോണ്‍ഗ്രസ് ബന്ധത്തെ സംബന്ധിച്ച് സിപിഎമ്മില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകുമെന്നുറപ്പായി.