ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന ഓ​ര്‍​ഡി​ന​ന്‍​സ് ഗ​വ​ര്‍​ണ​ര്‍ തി​രി​ച്ച​യ​ച്ചു

0
41

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇറക്കിയ ഓ​ര്‍​ഡി​ന​ന്‍​സ് ഗ​വ​ര്‍​ണ​ര്‍ പി.​സ​ദാ​ശി​വം തി​രി​ച്ച​യ​ച്ചു. ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ്ര​വേ​ശ​നം സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി​യ സ​ഹാ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത്. എന്നാല്‍ ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വേ​ണ​മെ​ന്നു പറഞ്ഞുകൊണ്ടാണ് ഗ​വ​ര്‍​ണ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ് തി​രി​ച്ചയച്ചിരിക്കുന്നത്.

കോ​ള​ജി​ലെ 150 കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നം ജ​യിം​സ് ക​മ്മി​റ്റി​യും ത​ള്ളി​യി​രു​ന്നു. പ്ര​വേ​ശ​നം ക്ര​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഈ ​ന​ട​പ​ടി.

ക​ഴി​ഞ്ഞ​വ​ര്‍​ഷം സ​ര്‍​ക്കാ​രു​മാ​യി ക​രാ​ര്‍ ഒ​പ്പി​ടാ​തെ ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നേ​രി​ട്ടാ​ണ് പ്ര​വേ​ശ​നം ന​ട​ത്തി​യ​ത്. ഇ​തു​പ​രി​ശോ​ധി​ച്ച പ്ര​വേ​ശ​ന മേ​ല്‍​നോ​ട്ട സ​മി​തി കോ​ളേ​ജി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും പ്ര​വേ​ശ​നം റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്കായി ആരോഗ്യ സര്‍വകലാശാലയെ സമീപിച്ചപ്പോഴാണ് പ്രവേശനത്തിന് അംഗീകാരമില്ലാത്തതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടു പോലും ഇല്ലെന്ന് വ്യക്തമായത്. വന്‍ ഫീസ് വാങ്ങി കുട്ടികളെ പ്രവേശിപ്പിച്ച മാനേജ്മെന്‍റുകളാകട്ടെ കൈമലര്‍ത്തി. കുട്ടികള്‍ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. ഇതോടെയാണ് കുട്ടികള്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് ഈ കോളേജുകളിലെ കുട്ടികളുടെ പ്രവേശനം സംബന്ധിച്ച്‌ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു.