മുംബൈ : ഗോവയില്‍ നിന്നും മുംബൈയിലേക്ക്പോയ തേജസ് എക്സ്പ്രസ്സില്‍ ഭക്ഷ്യവിഷബാധ. ട്രെയിനില്‍ നിന്നും ഭക്ഷണം കഴിച്ച 24 ഓളം യാത്രക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ട്രെയിനില്‍ നിന്നുതന്നെ വിതരണം ചെയ്ത ഭക്ഷം കഴിച്ച ആളുകള്‍ക്കാണ് വിഷബാധയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യന്‍ റെയില്‍വെ കേറ്ററിങ് ആന്റ് ടുറിസം കോര്‍പ്പറേഷനാണ് ട്രെയിനില്‍ ഭക്ഷണവിതരണം നടത്തുന്നത്. ഇവരില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിച്ച മിക്കപേര്‍ക്കും വിഷബാധയേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാര്‍ കഴിച്ച ഭക്ഷത്തിന്റെ സാമ്പിളുകള്‍ അന്വേഷണത്തിന്റെ ഭാഗമായി റെയില്‍വെ ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് യാത്രക്കാര്‍ തങ്ങള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉള്ളതായി അധികൃതരെ അറിയിച്ചത്. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രത്നഗരി ജില്ലയിലെ ലൈഫ് കെയര്‍ ആശുപത്രിയിലാണ് മിക്കവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.