ദിലീഷ് പോത്തന്‍റെ പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനായി എത്തുന്നു

0
36

കൊച്ചി: ദിലീഷ്പോത്തന്‍റെയും ശ്യാം പുഷ്കറിന്‍റെയും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഷെയ്ന്‍ നിഗം നായകനാകുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.തിരക്കഥ ശ്യാം പുഷ്കരിന്‍റെതാണ്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദീലീഷ് പോത്തന്‍റെ പുതിയ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്.

കിസ്മത്ത്, സൈറ ബാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷെയ്നിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ.
ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്.

റിയലിസ്റ്റിക്ക് സ്വഭാവമാണ് ദിലീഷിന്റെ ചിത്രങ്ങളുടെ പ്രത്യേകത.