ദീപാവലിക്ക് മുന്നോടിയായി ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

0
52

മുംബൈ: ദീപാവലിയുടെ വരവിന് മുന്നോടിയായി ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. റെക്കോഡ് ഭേദിച്ച് ഓഹരി സൂചികകള്‍ കുതിച്ചു.
സെന്‍സെക്സ് 200.95 പോയന്റ് നേട്ടത്തില്‍ 32,633.64ലിലും നിഫ്റ്റി 63.40 ഉയര്‍ന്ന് 10,230.90ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1300 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1404 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, വിപ്രോ, ഭേല്‍, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, റിലയന്‍സ്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.