പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തി; പൊലീസുകാരനെ കെട്ടിയിട്ടു

0
243

ശ്രീനഗര്‍: പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. ഗന്ദേര്‍ഭാല്‍ ജില്ലയിലെ മണിഗ്രാമിലാണ് സംഭവം.

യുവതിയുടെ ചിത്രങ്ങള്‍ എടുത്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസുകാരനെ കെട്ടിയിടുകയായിരുന്നു. അനുവാദമില്ലാതെ തന്റെ ചിത്രം ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.

ഇയാളുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രം കണ്ടെടുത്തതായാണ് വിവരം. കോണ്‍സ്റ്റബിളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. പൊലീസുകാരനെ കെട്ടിയിട്ട വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.