മുന്‍ രാഷ്ട്രപതിയോട് അല്‍പ്പം ബഹുമാനം കാണിക്കൂ; സര്‍ദേശായിക്ക് മുന്നറിയിപ്പ് നല്‍കി പ്രണബ്

0
74

ന്യൂഡല്‍ഹി: നിങ്ങള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണ്. അത് ഓര്‍ക്കുക. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് ഈ മുന്നറിയിപ്പ് നല്‍കിയത് പ്രണബ് മുഖര്‍ജി.

പ്രണബിന്റെ പുസ്തകത്തിന്റെ മൂന്നാം വാല്യം ഇറങ്ങുന്നത് പ്രമാണിച്ച് ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ രാഷ്ട്രപതി അവതാരകനോട് അനിഷ്ടം തുറന്ന് പ്രകടിപ്പിച്ചത്. രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണ് പ്രണബ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത്.

ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെ ഇടയ്ക്ക് കയറി സര്‍ദേശായി അടുത്ത ചോദ്യം ഉന്നയിച്ചതാണ് പ്രണബിനെ ചൊടിപ്പിച്ചത്. താങ്കള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയെയാണെന്ന് ഓര്‍ക്കണം. അതിന്റെ ബഹുമാനം കാണിക്കണം. ദയവ് ചെയ്ത് ഇടപെടരുത് എന്നായിരുന്ന പ്രണബ് പറഞ്ഞത്.

”ഐ റിമൈന്‍ഡ് യു, യു ആര്‍ ഇന്റര്‍വ്യൂയിംഗ് ദ ഫോര്‍മര്‍ പ്രസിഡന്റ്, പ്ലീസ് ഹാവ് ദി നെസസറി കേര്‍ട്സി, ഡോണ്ട് ഇന്ററെപ്റ്റ്, ഐ ആം സോറി ടു ടെല്‍ ദിസ്” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ടിവി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കൊതിച്ചിരിക്കുന്ന വ്യക്തിയല്ല താനെന്നും നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് ഞാന്‍ വന്നതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. തുടര്‍ന്ന് രാജ്ദീപ് സര്‍ദേശായി പ്രണബിനോട് ക്ഷമാപണം നടത്തി.